സാമ്പാദ്യം എവിടെ നിക്ഷേപിക്കണം? നിങ്ങളുടെ ആവശ്യമനുസരിച്ചാണ് സാമ്പാദ്യം എവിടെ എങ്ങിനെ എത്ര കാലത്തേക്ക് (ഹ്രസ്വ-മദ്ധ്യ-ദീര്‍ഘ കാലം) നിക്ഷേപിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത്.
ആദ്യം വേണ്ടത് ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക എന്നതാണ്. ഇത് സാധാരണയായി 4-6 മാസത്തെ നിങ്ങളുടെ ജീവിത ചിലവിന് തുല്ല്യമായ സംഖ്യ ആവാം. ഉദാഹരണത്തിന് നിങ്ങളുടെ ഒഴിവാക്കാന്‍ പറ്റാത്ത ക്യാഷ് ചിലവ് ഒരു മാസം 1,000 ദിര്‍ഹംസ് ആണെങ്കില്‍ 4,000-6,000 ദിര്‍ഹംസ് എമര്‍ജന്‍സി കരുതല്‍ ധനമായി സ്വരൂപിക്കണം. ഇതും ഓരോ വ്യക്തിയുടേയും ജീവിതാവശ്യത്തിനനുസരിച്ച് വ്യത്യാസപ്പെടും. നിങ്ങളുടെ ജോലി നഷറ്റപ്പെടുന്ന അവസ്ഥയില്‍ എത്ര മാസം കൊണ്ട് മറ്റൊരു ജോലി അല്ലെങ്കില്‍ വരുമാന സ്രോതസ്സ് കണ്ടെത്താന്‍ കഴിയും എന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. അസുഖമോ മറ്റ് അപ്രതീക്ഷിതമായ ആവശ്യങ്ങളോ വരുമ്പോള്‍ ഈ എമര്‍ജന്‍സി ഫണ്ട് ഉപയോഗപ്പെടും. ഈ ഫണ്ട് ബാങ്ക് സേവിങ്ങ്സ് അക്കൌണ്ടിലോ എളുപ്പത്തില്‍ ക്യാഷാക്കി മാറ്റാന്‍ പറ്റുന്ന മാര്‍ഗങ്ങളിലോ നിക്ഷെപിക്കണം. യു. എ. ഇ-യില്‍ ഉള്ളവറ്ക്ക് എളുപ്പത്തില്‍ ക്യാഷാക്കി മാറ്റാവുന്നതും ന്യാമായ ലാഭവും നല്കുന്ന നാഷണല്‍ ബോണ്ട്സ് ഒരു നല്ല മാര്‍ഗമാണ്.
പിന്നെ വേണ്ടത് ഭാവിയില്‍ ഒന്നിച്ച് വലിയ സംഖ്യ വേണ്ടി വരുന്ന ആവശ്യങ്ങള്‍ക്കാണ്. ഉദാഹരണത്തിന് വിവാഹം, സ്വന്താമായി ഒരു വീട്, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, പിന്നെ റിട്ടയര്മെന്റ്റിന് ശേഷമുള്ള വിശ്രമ ജീവിതം അങ്ങിനെ നിങ്ങള്‍ സെറ്റ് ചെയ്യുന്ന നിങ്ങളുടെ ലൈഫ് ഗോള്‍സ്. അവ ഓരോന്നും കടബാദ്ധ്യതകളൊന്നും വരുത്താതെ നേടിയെടുക്കാന്‍ ചിട്ടയായ സാമ്പാദ്യം നീക്കിവെക്കുന്നതിലൂടെയും ആസൂത്രിതമായി നിക്ഷേപിക്കുന്നതിലൂടെയും സാധിക്കും. എത്രയും വേഗം നിക്ഷേപിച്ച് തുടങ്ങിയാല്‍ അത്രയും ആയാസ രഹിതമായിരിക്കും കാര്യങ്ങള്‍. ഇത്തരം ആവശ്യങ്ങള്‍കായുള്ള മദ്ധ്യകാല-ദീര്‍ഘകാല നിക്ഷെപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട്.
Tuesday, March 30, 2010
നിര്‍ബന്ധ സാമ്പാദ്യം ഒരു ശീലമാക്കുക
ജോലി ചെയ്യുന്നത് കാശുണ്ടാക്കാനാണെന്ന് ആരും പറയും. കാശുണ്ടാക്കുന്നതെന്തിനാണെന്ന് ചോദിച്ചാല്‍ ജീവിക്കാനാണെന്നും പറയാം. സ്വന്തം ജീവിതവും കുടുമ്പക്കാരുടെ ജീവിതവും അതില്‍ പെടുന്നു. ജീവനുള്ള കാലത്തോളം ജീവിക്കണം, എന്നാല്‍ ജീവനുള്ള കാലത്തോളം ജോലി ചെയ്യാന്‍ പറ്റുമെന്ന് ഗ്യാരണ്ടിയില്ല. അപ്പോള്‍ ഇന്നത്തെ വരുമാനത്തില്‍ നിന്ന് ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും താമസത്തിനും വിനോദത്തിനും ചിലവഴിക്കുന്നത് പോലെ ഒരു ഭാഗം സാമ്പാദ്യമായി മാറ്റിവെക്കേണ്ടത് അനിവാര്യമാണ്. ഒന്നും ബാക്കിയാകുന്നില സേവ് ചെയ്യാന്‍ എന്ന് നാം പലപ്പോഴും കേള്‍ക്കാറുണ്ട്. പക്ഷെ ജീവിതം വരവിനനുസരിച്ച് ക്രമപ്പെടുത്തുന്നതിലാണ് നമ്മുടെ കഴിവിരിക്കുന്നത്. മാസത്തില്‍ വാടക കൊടുക്കുന്നത് പോലെ, ഭക്ഷണത്തിനും മറ്റു സാധനങ്ങള്‍ക്കും ചിലവഴിക്കുന്നത് പോലെ ഒരു സംഖ്യ സാമ്പാദ്യത്തിനും മാറ്റിവെക്കുക. അതു ഒരു ഒഴിച്കുകൂടാനാകാത്ത ചിലവായി കരുതുക. ഏറ്റവും ചുരുങ്ങിയത് ശമ്പളത്തിന്റെ 10% നിര്‍ബന്ധ സാമ്പാദ്യമായി മാറ്റിവെക്കണം.
ഉദാഹരണത്തിന് ഒരാളുടെ ശമ്പളം 2000 ദിര്‍ഹംസ് ആണെന്നിരിക്കട്ടെ. ശമ്പളം കിട്ടുമ്പോള്‍ തന്നെ 200 ദിര്‍ഹംസ് നിക്ഷേപത്തിനായി മാറ്റിവെക്കുക. തന്റെ ശമ്പളം 1800 ദിര്‍ഹമാണെന്ന് വിശ്വസിക്കുക. ജീവിത ചിലവിനു പുറമേ തന്റെ ചുമലിലുള്ള മറ്റു ഉത്തരവാദിത്തങ്ങളും, സാമ്പത്തിക ബാധ്യതകളും മറ്റും ഒരാള്‍ക്ക് ബാക്കിയാക്കാന്‍ പറ്റുന്ന തുകയുടെ തോതിന് ഏറ്റക്കുറച്ചിലുകള്‍ വരുത്താം. പക്ഷെ ചുരുങ്ങിയത് പത്ത് ശതമാനം എന്നത് ഒരു നിര്‍ബന്ധ ചിലവായി കരുതി മാറ്റിവെക്കുന്നത് ഒരു ശീലമാക്കുക.
കാശ് കയ്യില്‍ വെച്ചാല്‍ ചിലവഴിച്ച് പോകുക എന്നത് പലരുടേയും ഒരു സ്വഭാവമാണ്. അങ്ങിനെയുള്ളവറ് സാമ്പാദ്യത്തിനായി മാറ്റിവെച്ച തുക എത്രയും വേഗം കയ്യില്‍ നിന്നും മാറ്റി എവിടെയെങ്കിലും നിക്ഷേപിക്കാനുള്ള ഒരു പദ്ധതി ഉണ്ടാകണം. ചെറിയ തുകയാകുമ്പോള്‍ നിക്ഷേപാവസരങ്ങള്‍ കുറവായിരിക്കും. അപ്പോള്‍ അതു ബാങ്കിലെ സേവിങ്സ് അക്കൌണ്ടിലോ മറ്റോ ശേഖരിക്കുകയും പിന്നിട് ഉചിതമായ തുകയാകുമ്പോള്‍ മറ്റ് മദ്ധ്യകാല-ദീര്‍ഘകാല മര്‍ഗങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യാവുന്നതാണ്. യു.എ.ഇ-യില്‍ ഉള്ളവറ്ക്ക് ഇങ്ങിനെ ഇടത്താവളമായി വെക്കാന്‍ പറ്റിയ ഒരു നിക്ഷെപ പദ്ധതിയാണ് നാഷണല്‍ ബോണ്ട്സ്.
ഉയര്‍ന്ന പലിശ നല്കേണ്ടിവരുന്ന ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സോ സ്വകാര്യ പണമിടപാട്കാരില്‍നിന്നുള്ള കടമോ ഉണ്ടെങ്കില്‍ ഈ പറഞ്ഞ നിറ്ബന്ധ സാമ്പാദ്യവും ഇത് അടച്ച് തീറ്ക്കാന് ഉപയോഗിക്കണം. അതു വഴി ലാഭിക്കുന്ന പലിശ അതു നിക്ഷെപിച്ചാല്‍ കിട്ടുന്നതിനേക്കാള്‍ വലുതായിരിക്കും. ഒരു രൂപ ചിലവ് കുറഞ്ഞ് കിട്ടിയാല്‍ അത് ഒരു രൂപയുടെ വരുമാനം പോലെയാണ്.