വര്‍ത്തമാന പത്രങ്ങളും വാര്‍ത്താധിഷ്ടിത പ്രസിദ്ധീകരണങ്ങളും മാത്രം വായിക്കാറുള്ള ഞാന്‍ നല്ല പുസ്തകങ്ങള്‍ വായിച്ചുതുടങ്ങണം എന്ന ആഗ്രഹത്തോടെയാണ് ദുബൈ പബ്ലിക് ലൈബ്രറിയില്‍ ഒരു മെംബര്‍ഷിപ്പ് എടുക്കുവാന്‍ തീരുമാനിച്ചത്. മാസങ്ങള്‍ രണ്ട് കഴിഞ്ഞെങ്കിലും ഞാന്‍ പുസ്തകം മാത്രം വായിച്ചില്ല. എങ്കിലും അന്ന് ഫാമിലി മെംബറ്ഷിപ്പ് എടുക്കുവാന്‍ തോന്നിയത് ഏതായാലും നന്നായി - ഞാന്‍ വായന തുടങ്ങിയില്ലെങ്കിലും കുട്ടികള്‍ വായന ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു, എന്തിന് പുസ്തക കൈ കൊണ്ട് തൊടാത്ത റുബീന ഇപ്പോള്‍ വായിച്ചു തുടങ്ങിയിരിക്കുന്നു. ഏതായാലും മെംബര്‍ഷിപ്പ് വേസ്റ്റായില്ല. അവരെ മൂന്നാഴ്ചയിലൊരിക്കല്‍ അവിടെ കൊണ്ട്പോകണമെന്ന് മാത്രം.
കഴിഞ്ഞാഴ്ച പോയപ്പോള്‍ റുബീനയും കുട്ടികളും പുസ്തകം സെലക്സ്റ്റ് ചെയ്യുന്ന സമയം ഞാന്‍ അവിടെ കണ്ട ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷന് വായിച്ച് ഇരുന്നു. പത്രങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും നാട്ടിലെ എഡിഷന് വായിക്കുന്നത് ഒരു പ്രത്യേക സുഖമാണ്. അതിലെ പരസ്യങ്ങളും ഫീച്ചറുകളും നാട്ടിലെ മാറുന്ന ജീവിത രീതികളിലേക്കും പുതിയ ഡെവലപ്പ്മെന്റ്സുകളിലേക്കും വെളിച്ചം വീശുന്നു. ശരിക്കും പരസ്യങ്ങളും വാര്‍ത്തകളെ പോലെ തന്നെ വിവരങ്ങള്‍ നല്കുന്നതില് പ്രധാനമാണെന്നാണ് എന്റെ വിശ്വാസം. ഇന്റലിന്റെ ഏറ്റവും പുതിയ പ്രോസസറുള്ള ബ്രാന്റന്റ് കമ്പ്യൂട്ടറുകളുടെ ഒത്തിരി പരസ്യങ്ങള്‍ കണ്ടു. വില ഇവിടെത്തേതിനേക്കാളും കൂടുതലാണ്. റിയല്‍ എസ്റ്റേറ്റ് ഫീച്ചറുകളും പുള്‍ഔട്ടുകളും പരസ്യങ്ങളുമൊക്കെ കണ്ടപ്പോള്‍ രണ്ട് വര്‍ഷം മുമ്പത്തെ ദുബൈ ഓര്‍മ്മ വന്നു.
ഇക്കഴിഞ്ഞ വാരന്ത്യത്തില്‍ കുട്ടികള്‍ കുറച്ച് വരയുടെയും ക്രാഫ്റ്റ്സിന്റേയും ഒക്കെ പുസ്തകങ്ങള്‍ കൂട്ടത്തില്‍ എടുത്തു. തിരിച്ച് വന്ന ഉടനെ വളരെ ആവേശമായിരുന്നു. പുസ്തകത്തില്‍ നിന്ന് കിട്ടിയ ഇന്‍സ്പിരേഷനില്‍ എന്തൊക്കെയോ വരച്ചും എന്തൊക്കെയോ ഉണ്ടാക്കിയും ഓരോ ആളും മത്സരിച്ച് കൊണ്ട് വന്ന് കാണിക്കുന്നുണ്ടായിരുന്നു.
ദുബായ് മുനിസിപ്പാലിറ്റിയുടെ പബ്ലിക്ക് ലൈബ്രറിയുടെ ഒരു ശാഖയില്‍ പോയി അംഗത്വം എടുത്താല്‍ ഏത് ശാഖയിലും പോയി പുസ്തകങ്ങള്‍ എടുക്കാം. അഞ്ച് വര്‍ഷത്തേക്ക് 50 ദിര്‍ഹമാണ് ചാര്‍ജ്. ദുബായില്‍ ഇത്രയും കുറഞ്ഞ ചാര്‍ജിന് വേറെ എന്തെങ്കിലും ലഭ്യമാണോ എന്നത് സംശയമാണ്. ഫാമിലി മെമ്പര്‍ഷിപ്പ് ആണെങ്കില്‍ 200 ദിര്‍ഹമും വ്യക്തിഗത അംഗത്വമാണെങ്കില്‍ 150 ദിര്‍ഹമും തിരിച്ച് കിട്ടാവുന്ന ഡെപ്പോസിറ്റ് വെക്കണം. ഫാമിലി മെമ്പര്‍ഷിപ്പില്‍ ഒറ്റ തവണ 20 പുസ്തകങ്ങള്‍ വരെ എടുക്കാം. മൂന്നാഴചക്കുള്ളില്‍ തിരിച്ക് നല്‍കുകയോ പുതുക്കി എടുക്കുകയോ വേണം.
ദുബൈ പബ്ലിക് ലൈബ്രറിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ :
www.dubaipubliclibrary.ae
ദുബായ് ലൈബ്രറി
ReplyDelete