ഇസ്ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമായ ബിസിനസ്സില്‍ ഏര്‍പ്പെടുന്നതും, മൂലധനത്തിന് കൂടുതലായും കടത്തിനെ ആശ്രയിക്കുന്നതുമായ കമ്പനികളെ ഒഴിവാക്കി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് പുതുതായി തുടങ്ങിയ, 50 കമ്പനികള്‍ ഉള്‍പ്പെടുന്ന, ഇന്‍ഡെക്സാണ് ശരീഅ-50 എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന BSE TASIS Sharia 50. ഇതനുസരിച്ച് മദ്യം, പുകയില, യുദ്ധോപകരണങ്ങള്‍, പലിശ, അശ്ലീല വിനോദങ്ങള്‍ തുടങ്ങിയ ബിസിനസ്സില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ക്ക് ഇതില്‍ സ്ഥാനമുണ്ടാകില്ല. ശരീയ നിയമങ്ങള്‍ അനുസരിക്കുന്ന മുസ്ലികള്‍ക്ക് മാത്രമല്ല, ഇത്തരം ബിസിനസ്സുകളില്‍ നിന്ന് വരുമാനമുണ്ടാക്കുന്ന കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കാത്ത ഏതൊരാള്‍ക്കും, നിക്ഷേപ യോഗ്യമായ കമ്പനികളെ തെരഞ്ഞെടുക്കുമ്പോള്‍ ഈ ഇന്‍ഡക്സ് ഉപയോഗപ്പെടുത്താവുന്നതാണ്. Taqwaa Advisory and Shariah Investment Solutions (TASIS) എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് ബി.എസ്.ഇ ഈ ഇന്‍ഡെക്സ് ഇറക്കിയിരിക്കുന്നത്. ഇതനുസരിച്ച് ഇന്‍ഡക്സില്‍ പെടുന്ന കമ്പനികള്‍ ശരീഅ വ്യവസ്ഥകള്‍ നിലനിര്‍ത്തുന്നു എന്ന് ഈ സ്ഥാപനം ഉറപ്പ് വരുത്തും.
ഈ ഇന്‍ഡക്സില്‍ പെടുന്ന 50 കമ്പനികള്‍ ഇവയാണ്.
ABB LTD
ACC LTD
ALSTOM PROJECT
AMBUJA CEMENT
AREVA T&D INDIA LTD.
ASHOK LEYLAND
ASIAN PAINTS
BAJAJ AUTO
BEML LTD
BHARTI ARTL
BHEL
CASTROL INDIA
CIPLA LTD
COLGATE PALMOLIVE
CROMPTON GREVES
CUMMINS INDIA
DABUR INDIA
DR.REDDY'S LAB
EXIDE INDUSTRIES
GAIL INDIA
GLAXOSMI CONS
GODREJ CONS
GRASIM INDUSTRIES
HEROHONDA MOTORS
HINDUSTAN UNILIVER
HINDUSTAN COPPER
HINDALCO INDUSTRIES
LANCO INFRA
LUPIN LTD
M.R.F LTD
MAHINDRA & MAHINDRA
MANGALORE REFINERIES
MARUTI SUZUKI
MCLEOD RUSSELഅ
NESTLE LTD
ONGC
OPTO CIRCUIT
PTC INDIA
RELIANCE
SIEMENS LTD
STERLING INTERNATIONAL ENTERPRISES
TATA GLOBAL BEVERAGES
TCS LTD
TECH MAHINDRA
THERMAX LMTD
TITAN INDUSTRIESക്
VOLTAS LTD
WIPRO LTD
ഈ ഇന്‍ഡക്സും, ഇതിലെ കമ്പനികളുടെ ഏറ്റവും പുതിയ വില നിലവാരവും ഇവിടെ കാണാം
ഈ ഇന്‍ഡെക്സിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്: BSE TASIS Shariah 50 Index Factsheet.pdf
Tuesday, December 28, 2010
Tuesday, December 21, 2010
യു.എ.ഇ നാഷണല്‍ ബോണ്ട്സ് ലാഭവിഹിതത്തില്‍ മാറ്റം വരുത്തുന്നു
യു.എ.ഇ. നാഷണല്‍ ബോണ്ട്സ് ലാഭ വിഹിതം നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തുന്നു. നിക്ഷെപ കാലയളവ് അനുസരിച്ച് ഇനി ലാഭവിഹിത നിരക്കില്‍ വിത്യാസമുണ്ടാകും. ഇതനുസരിച്ച് കുറച്ച് കാലത്തെക്ക് മാത്രം നിക്ഷേപിക്കുന്നവര്‍ക്ക്, വാര്‍ഷിക ലാഭവിഹിതത്തിന്റെ ഒരു നിശ്ചിത ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ. അതായത് സ്ഥിര നിക്ഷേപത്തിന്‍ മേല്‍ (Fixed deposit) ലഭിക്കുന്ന പലിശ/ലാഭവിഹിതം 3 മാസം, 6 മാസം, 1 വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലേക്ക് വ്യത്യസ്ത നിരക്കുള്ളത് പോലെയായിരിക്കും ഇനി മുതല്‍ നാഷണല്‍ ബോണ്ട്സിലെ ലാഭ വിഹിതവും. പുതുക്കിയ രീതി 2011 മുതലുള്ള ലാഭത്തിനായിരിക്കും ബാധകമാകുക. ഇപ്പോഴത്തെ രീതിയനുസരിച്ച കാലയളവ് വ്യത്യാസമില്ലാതെ വാര്‍ഷിക നിരക്കനുസരിച്ച് തന്നെ നിക്ഷേപിച്ച കാലയളവിന് ലാഭ വിഹിതം കിട്ടുമായിരുന്നു.
3 മാസത്തില്‍ താഴെ (Tier 1) വാര്‍ഷിക നിരക്കിന്റെ 40%, 6 മാസത്തില്‍ താഴെ (Tier 2) വാര്‍ഷിക നിരക്കിന്റെ 60%, 1 വര്‍ഷത്തില്‍ താഴെ (Tier 3) വാര്‍ഷിക നിരക്കിന്റെ 80%, ഒരു വര്‍ഷം (Tier 4) തികച്ചും പൂര്‍ത്തിയാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായും എന്നിങ്ങനെയാണ് പുതുക്കിയ ലാഭവിഹിത വിതരണം ഉണ്ടാകുക.
മിനിമം ഒരു മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍-വലിക്കാം എന്ന സൌകര്യം തുടര്‍ന്നും ഉണ്ടാകും. ലാഭവിഹിതത്തില്‍ കുറവുണ്ടാകും എന്ന് മാത്രം. കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ഥിര നിക്ഷേപത്തിനോളം തന്നെ ലാഭ വിഹിതവും, ഒരു സേവിങ്സ് അക്കൌണ്ടിന്റെ പിന്-വലിക്കുവാനുള്ള സൌകര്യവും തന്നിരുന്നു എന്നത് നാഷണല്‍ ബോണ്ട്സിന്റെ അത്യാകര്‍ഷണമായിരുന്നു. പുതുക്കിയ രീതിയനുസരിച്ച്, ഒരു വര്‍ഷത്തില്‍ താഴെ നിക്ഷേപിക്കുന്നവര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ ആദായം ലഭിച്ചില്ലെങ്കിലും, സേവിങ്സ് അക്കൌണ്ടില്‍ നിക്ഷെപിക്കുന്നതിനേക്കാളും ആദായകരവും സൌകര്യപ്രദവും ആയിരിക്കും എന്നതില്‍ സംശയമില്ല.
വര്‍ഷത്തിന്റെ ഇടയ്ക്ക് നിക്ഷേപിക്കുന്നവര്‍ക്ക് വര്‍ഷാവസാനം Tier 4 ന്റെ നിരക്കില്‍ (അതായത് പൂര്‍ണ്ണ വാര്‍ഷിക നിരക്ക്) തന്നെ ലാഭ വിഹിതം നല്‍കുന്നതായിരിക്കും. പക്ഷെ ലാഭവിഹിതം ലഭിച്ച ശേഷം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍ മുമ്പ് (അതായത് നിക്ഷേപിച്ച തീയതി മുതല്‍ ഒരു വര്‍ഷം) പിന്‍-വലിക്കുകയാണെങ്കില്‍, അധികം നല്‍കിയ ലാഭവിഹിതം ബോണ്ട്സില്‍ നിന്ന് കുറക്കുന്നതായിരിക്കും.
നാഷണല്‍ ബോണ്ട്സില്‍ മിനിമം 100 രൂപമുതല്‍ എത്രയും നിക്ഷേപിക്കാം. ഒരു മാസത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും പിന്‍-വലിക്കാം. ലാഭവിഹിതം വര്‍ഷാവസാനം മാത്രമേ ലഭിക്കുകയുള്ളൂ. ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പാണ് ഇതിന്റെ മുഖ്യ ആകര്‍ഷണം. ആഴ്ചതോറും നറുക്കെടുപ്പില്‍ വിജയികളാകുന്ന 5,135 പേര്‍ക്ക് 100 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയും മാസത്തില്‍ ഒരാള്‍ക്ക് 1 മില്ല്യന്‍ ദിര്‍ഹവും സമ്മാനമായി ലഭിക്കുന്നു. കൂടാതെ ബോണ്ടില്‍ നിക്ഷെപിക്കുന്നവര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് (Islamic Insurance - Takaful) പരിരക്ഷയും ലഭിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍:
http://www.nationalbonds.ae/$Common/images/FAQE.pdf
http://www.nationalbonds.ae/$Common/images/profitE.pdf
http://www.nationalbonds.ae/MediaCenter/NewsDetails_en_gb.aspx?newsid=226_en_gb