Thursday, September 13, 2007

ഒരു സഹായാഭ്യര്‍തന

ഒരു വയസ്സായ സ്ത്രീ. അവര്‍ക്ക് 2 വിധവകളായ പെണ്‍ മക്കള്‍. അവര്‍ 2 പേര്‍ക്കുമായി 3 പെണ്‍ കുട്ടികള്‍. ചുരുക്കത്തില്‍ ജീവിചിരിക്കുന്ന ആണ്‍ തരി ഒന്നുമില്ല. അവര്‍ താമസിക്കുന്നത് കഴുക്കോലുകള്‍ ദ്രവിച്ച് ചുമരുകള്‍ ഇടിഞ്ഞു വീഴാറായ താമസിക്കാന്‍ ഒട്ടും സുരക്ഷിതമല്ലാത്ത ഒരു വീട്ടില്‍. അതും സ്വന്തമല്ല.

കാര്യമായ വരുമാനമൊന്നും ഇല്ലാത്ത ഇവര്‍ അടുത്ത വീടുകളില്‍ വീട്ടുവേലകളില്‍ സഹയിചും പശിവിനെ വളര്‍തി പാല്‍ വിറ്റുമാണ് ഈ 6 അംഗ കുടുംബം നിത്യവിര്‍തി കഴിയുന്നത്. ഭാവിയിലെങ്കിലും ഒരു ആണ്‍ തുണ അദ്വാനിച്ച് കുടുംബം പുലര്‍തുമെന്ന ഒരു പ്രതീക്ഷക്കു പോലും വകയില്ല. വളര്‍ന്നു വരുന്ന 3 പെങ്കുട്ടികളുടെ ഭാവിയും വിവാഹ ചിലവുകളും ഇവരുടെ മുന്നില്‍ ഒരു ചോദ്യ ചിഹ്ന്നമാണ്. ഇത്തരം ഒരു സാഹചര്യതില്‍ അപകടാ‍വസ്തയിലീരിക്കുന്ന അവരുടെ വീട് പുനര്‍നിര്‍മ്മിക്കുവാന്‍ അവര്‍ക്കവില്ലെന്ന് പറയേന്‍ഡതില്ലല്ലോ.

ഇവര്‍ക്കു ഒരു വീട് വെചുകൊടുക്കുവാന്‍ ഞങ്ങളുടെ നാടുമായി ബന്ദപ്പെട്ട് UAE-ല്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രാദേശിക സംങ്ഗടന തീരുമാനിച്ചു മുന്നിട്ടു ഇരങിയിരിക്കുകയാണ്. ഈ സംരംഭത്തില്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്തു തരുവാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു.

UAE-ല്‍ ഉള്ളവര്‍ 050-3845995 എന്ന എന്റെ നംബറില്‍ വിളിക്കുകയോ padiyil-at-gmail.com എന്ന email -ല്‍ ബന്ധപ്പെടുകയോ ചെയ്യാം. മറ്റു രാജ്യങ്ങളില്‍ ഉള്ളവര്‍ email -ല്‍ ബന്ധപ്പെട്ടാല്‍ എങനെ സഹായം എത്തിക്കാം എന്നത് ചര്‍ച്ച ചെയ്യാം.


സ്നേഹപൂര്‍വ്വം
മുസ്തഫ.