Friday, December 26, 2008

ഞാന്‍ ഇംഗ്ലീഷ് പഠിച്ചത്

പത്താം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ഒരു വീക്കിലിയില്‍ പോസ്ടലായി ഇംഗ്ലിഷ് പഠിക്കുവാനുള്ള ഒരു പരസ്യം കണ്ടു. കോട്ടയത്തുള്ള പ്രകാശ് കോളേജിന്റെ പരസ്യമായിരുന്നു. കൂടുതല്‍ അറിയാന്‍ അവര്ക്കു ഒരു kഅത്ത് അയച്ചു. മറുപടി കിട്ടി ഒപ്പം ഒരു അപേക്ഷാ ഫോറവും. ഇരുനൂര്‍ രൂപയായിരുന്നു ഫീ എന്നാണു എന്റെ ഓര്‍മ. ഫീ മണി ഓര്‍ഡര്‍ ആയി അയച്ചു കോഴ്സിനു ചേര്ന്നു. 2൦-30 പേജുകള്‍ വരുന്ന ഇരുപത്തന്ജോളം ബുക്കുകള്‍. ഒന്നോ രണ്ട്ടോ ബുക്കുകളായി പോസ്റ്റില്‍ വരും. ഓരോബുക്കിന്റെയും അവസാനത്തില്‍ കൊടുത്തിരിക്കുന്ന പരീക്ഷ എഴുതി പോസ്റ്റില്‍ അവര്ക്കു അയച്ചു കൊടുക്കണം. അവര്‍ അത് പരിശോദിച്ചു ആവശ്യമായ തിരുത്തലുകള്‍ വരുത്തി തിരിച്ചു അയച്ചു തരും. ഞാന്‍ വളരെ ആത്മാര്‍തമായി തന്നെ ഓരോ excercise ഉം പരീക്ഷകളും ചെയ്തു. sslc പരീക്ഷ ആകുമ്പോഴേക്കും ഇരുപതോളം ബുക്കുകള്‍ കമ്പ്ലീറ്റ്‌ ചെയ്തു. നാലാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിച്ച ഇന്ഗ്ലിഷിനേക്കാളുമ് എനിക്ക് ഇംഗ്ലീഷ് മനസ്സിലായത് ഈ ആരുമാസക്കാലത്ത്തിലായിരുന്നു. sslc ക്ക് ഇന്ഗ്ലിഷില്‍ കരകയറാന്‍ സഹായിച്ചത് പ്രകാശ് കോളേജിന്റെ ഈ പോസ്റല്‍ ഇംഗ്ലീഷ് കൊഴ്സായിരുന്നു എന്ന് നന്ദിയോടെ സ്മരിക്കുന്നു.

ഞാന്‍ അവിടെ നിര്‍ത്തിയില്ല. പ്രീഡിഗ്രീക്ക് പഠിക്കുമ്പോള്‍ ഞാന്‍ The Hindu പതിവായി വാങ്ങും. ടൌണില്‍ നിന്നു വരുമ്പോള്‍ ദ ഹിന്ദു വാങ്ങി സയ്ക്കിളിന്റെ പിറകില്‍ വച്ചു വരുമ്പോള്‍ ചിലരെന്കിലും പുച്ച്ചത്ത്തോറെ നോക്കാരുന്ടു. ഞാന്‍ അത് ഗൌനിക്കാറില്ല. ആദ്യമൊക്കെ ഇതു വായിച്ചാല്‍ കാര്യമായി മനസ്സിലാകില്ലെന്കിലും ഞാന്‍ വായിക്കും. മലയാളം പത്രങ്ങളും വായിക്കുന്നത് കൊണ്ടു ഏകദേശം ഐഡിയ കിട്ടും.

വോകാബുലരി ആയിരുന്നു മറ്റൊരു പ്രശ്നം. അതിന് ഒരു ഡിക്ഷനറി വാങ്ങി . രാമലിന്ഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം ഡിക്ഷനറി. ഇംഗ്ലീഷ് ബുക്കിലെ അറിയാത്ത ഓരോ വാക്കിനു മുകളിലും മലയാളത്തില്‍ അര്‍ത്ഥം എഴുതി വെക്കും. അപ്പോഴേക്കും വാക്കുകളുടെ അര്‍ത്ഥമാരിഞ്ഞാല്‍ കാര്യം മനസ്സിലാകും എന്ന നിലയില്‍ എത്തിയിരുന്നു.

ജനറല്‍ ആയിട്ടുള്ള ഇംഗ്ലീഷ് വായന തുടര്‍ന്നു. ദ വീക്ക്‌, ഇന്ത്യ ടുഡേ തുടങ്ങി ഇന്ഗ്ലിഷിലുള്ള ബിസിനസ് മാഗസിന്‍ വരെ വായിക്കും. ഈ വായന എനിക്ക് ഒര്പാടു ഗുണം ചെയ്തെന്നു പറയേണ്ടതില്ലല്ലോ. ഇതുപോലെ വായിക്കാനുള്ള സാഹചര്യം സ്വയം ക്രിയേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. പക്ഷെ സംസാരിക്കുവാനും സംസാരിക്കുന്നത് ശ്രധിക്കുവാനുമുള്ള സാഹചര്യം കൂടുതല്‍ ലഭിച്ചില്ല. അതങ്ങനെ സ്വയം ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. രണ്ടാമാതോരളുടെ സഹായം വേണം. പിന്നെ വല്ലപ്പോഴും ഒന്നു ശ്രമിച്ചു നോക്കാമെന്ന് വിചാരിച്ചാല്‍ നമ്മുടെ ജനങ്ങള്‍ സമ്മതിക്കുമോ. പിന്നെ ഞാന്‍ അവര്‍ക്കൊരു അഹമ്കാരിയാകും.

2 comments:

  1. എന്തൊ ഇന്നു ആ പഴയ കാര്യങ്ങള്‍ മനസ്സില്‍ ഓടി വന്നപ്പോള്‍ ചെറുതായി ഒന്ന് കുറിച്ചിടാം എന്ന് തോന്നി..

    ReplyDelete
  2. ഇങ്ങനെ ഒരു ബ്ലോഗ് ഇവിടെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ. പലരും പാതിവഴിയില്‍ ഉപേക്ഷിക്കുന്ന ഒന്നാണ് ഈ പോസ്റ്റല്‍ ഇംഗ്ലീഷ് ക്ലാസ്. ഏതു വിജയത്തിനും ഒരുറച്ച മനസ്സാണല്ലോ ആദ്യമായി വേണ്ടത്.

    ഓര്‍മ്മക്കുറിപ്പ് നന്നായി.

    -സുല്‍

    ReplyDelete